ലാലേട്ടനെ കണ്ട് ഗോപിക; സര്‍പ്രൈസൊരുക്കി ജിപി

ബാലേട്ടന്‍ സിനിമയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സജീവമായ താരമാണ് ഗോപിക അനില്‍.ഇന്ന് താരം സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്.നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായുള്ള നടി ഗോപികയുടെ വിവാഹ നിശ്ചയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ യാതൊരുവിധത്തിലുള്ള സൂചനകളും നല്‍കാതെ സര്‍പ്രൈസായിട്ടാണ് ഇരുവരും വിവാഹിതാരുകുന്ന കാര്യം പുറത്തുവിട്ടത്.

ALSO READ :വിദേശവനിതയും ദില്ലി സ്വദേശിയായ യുവാവും റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ; നടുക്കുന്ന സംഭവം ദില്ലിയിൽ

വേണ്ടപ്പെട്ടവരെ വിഹവാഹ ക്ഷണിക്കാനുള്ള തിരക്കിലാണിപ്പോള്‍ ഇരുവരും.ഈ അവസരത്തില്‍ മോഹന്‍ലാലിനെ താരത്തിന്റെ എളമക്കരയിലെ വീട്ടിലെത്തി വിവാഹം ക്ഷണിച്ചിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും.സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷവാര്‍ത്ത പങ്കുവെച്ചത്.ഗോപികയ്ക്ക് സര്‍പ്രൈസായിട്ടാണ് ഗോവിന്ദ് പത്മസൂര്യ മോഹന്‍ലാലിന്റെ അടുത്തുകൊണ്ടുപോയത്.വര്‍ഷങ്ങള്‍ക്കുശേഷം ലാലേട്ടനെ കണ്ട സന്തോഷത്തിലായിരുന്നു ഗോപിക. ഗോപികയുടെ സഹോദരി കീര്‍ത്തനയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ALSO READ ;ഉത്തരേന്ത്യയിൽ അതിശൈത്യം; റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങൾ അനിശ്ചിതത്വത്തിൽ
മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പലപ്പോഴും ഗോപിക തന്നോട് പറഞ്ഞിരുന്നെന്നും ലാലേട്ടനെ വിവാഹത്തിന് കൊണ്ടുവന്ന് ഗോപികയെ ഞെട്ടിക്കാം എന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ വിവാഹത്തിന്റെ സമയത്ത് ലാലേട്ടന്‍ എമ്പുരാന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി വിദേശത്തായിരിക്കുമെന്ന് പറഞ്ഞതോടെയാണ് ഗോപികയ്ക്ക് സര്‍പ്രൈസ് നല്‍കിയതെന്നും ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News