12 വര്‍ഷത്തെ കാത്തിരിപ്പ്; മകനെ നെഞ്ചോട് ചേര്‍ത്ത് പാടിയുറക്കി ഗോവിന്ദ് വസന്ത- മനോഹര വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പാട്ട് പാടിയുറക്കുന്ന സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗോവിന്ദിന്റെ പങ്കാളി രഞ്ജിനി അച്യുതനാണ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

എല്ലാം അതിന്റെ അനുയോജ്യമായ ഇടങ്ങളില്‍, എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍… എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലാണ് വീഡിയോ. ഗോവിന്ദിന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങുന്ന കുഞ്ഞുവാവയേയും വീഡിയോയില്‍ കാണാം.

ALSO READ:കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ഹൃത്വിക്, ആശംസകളുമായി മുന്‍ഭാര്യ

യാഴന്‍ എന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്. നീണ്ട 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടേയും ജീവിതത്തിലേക്ക് യാഴന്‍ എത്തുന്നത്. 2012ലായിരുന്നു ഗോവിന്ദിന്റെയും രഞ്ജിനിയുടേയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News