യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍ക്കും ഐഡി നിര്‍മ്മിക്കാന്‍ കഴിയുമെന്ന സാഹചര്യമാണുള്ളതെന്നാണ് പുറത്തുവന്നത്. ഗൗരവമായ അന്വേഷണം ഉണ്ടാവണം. ഇത്തരം കാര്യങ്ങള്‍ക്ക് പൊതു തെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാന്‍ കഴിയുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കേരള ബാങ്ക് പി അബ്ദുല്‍ ഹമീദ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരെയും സഹകരിപ്പിക്കുമെന്നും സഹകരണ പ്രസ്താനത്തെ തകര്‍ക്കാനാണ് കേന്ദ്ര നീക്കമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അവസരവാദപരമായ ഒരു നിലപാടും സിപിഐഎമ്മിന് ഇല്ല. മുസ്ലീങ്ങളോടും ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ലോകത്തെമ്പാടുമുള്ള മനുഷ്യരോട് തനിക്ക് പ്രണയമാണ്. മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഒരു വിഭാഗക്കാരോട് മാത്രം മമതയോ ശത്രുതയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ മറിയക്കുട്ടി വിഷയത്തില്‍ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചുവെന്നും അതുപോലെ വേറെ ആരെങ്കിലും ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here