‘അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശം; സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് പുറത്ത് വന്നത്’: ഗോവിന്ദൻ മാസ്റ്റർ

MVGOVINDANMASTER

അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അമിത്ഷായുടെ പരാമർശത്തിലൂടെ സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് പുറത്ത് വന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഗോൾവാൾക്കറുടെ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിലൂടെ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വം മനസിലാകുമെന്നും അദ്ദേഹം  വിമർശിച്ചു. പരിഹാസ്യമായ നിലപാടാണ് പട്ടിക വർഗ – പിന്നോക്കക്കാരോട് ഇവർക്കുള്ളത് എന്നും ചാതുർവർണ്യ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന വേണം എന്നാണ് ബിജെപി പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ രാജിവെച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

Also read: ഷെഫീഖ് വധശ്രമക്കേസ്: പ്രതികൾ കുറ്റക്കാർ; പിതാവും രണ്ടാനമ്മയും അഴിക്കുള്ളിൽ

കരുവന്നൂർ സഹകരണ ബാങ്ക് കേസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ചു പോവുക എന്നതാണ് സർക്കാർ നിലപാട്. ആരാണ് ബാങ്കുകൾ ഭരിക്കുന്നത് എന്ന് നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. പാർട്ടി എന്തോ കളവ് വരുത്തി എന്ന് തീർക്കാനാണ് ഇഡിയും ഒരു വലിയ വിഭാഗം മാധ്യമങ്ങളും ചെയ്യുന്നത്. അരവിന്ദാക്ഷന്റെ പേരും കരുവന്നൂർ കേസും പാർട്ടിയെ തകർക്കാൻ കാണിക്കാൻ വേണ്ടിയിട്ടാണ്. കള്ള പ്രചാരണം നടത്തുകയാണ് എന്നും ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News