സന്ന്യാസിമാരെയാണ് പുതിയ ഭരണഘടന ഉണ്ടാക്കാൻ നിയോഗിച്ചിരിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

സന്ന്യാസിമാരെയാണ് പുതിയ ഭരണഘടന ഉണ്ടാക്കാൻ നിയോഗിച്ചിരിക്കുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മനുസ്മൃതിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള ചാതുർവർണ്യ വ്യവസ്ഥയിലുള്ള ഭരണഘടനയ്ക്ക് അവർ രൂപം കൊടുത്തു കൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിപിഐഎമ്മിന്റെ തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് കൊടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:മുംബൈയില്‍ കര്‍ഷക ലോങ്ങ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

“സവർണ്ണ ഭരണം എന്നാൽ സവർണ്ണ കോർപ്പറേറ്റുകളുടെ ഭരണമാണ്. ഫാസിസത്തിന്റെ മാതൃകയാണ് അവർ ഉയർത്തിക്കൊണ്ടുവരുന്നത്. ഹിറ്റ്ലറുടെ ജർമ്മനിയാണ് ഇക്കൂട്ടർക്ക് മാതൃക. കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു. ഗവർണർ ഭരണഘടന ബാധ്യത നിർവഹിക്കേണ്ടതായി തന്നെ വരും. കേരളത്തിലെ ബിജെപിയുടെയും കോൺഗ്രസിന്റെയും കൺവീനറായി ഗവർണർ പ്രവർത്തിക്കുന്നു.

Also read:കൊല്ലത്ത് കാണാതായ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍; കുട്ടിയുടെ  അമ്മയെ വിളിച്ചത് ഒരു സ്ത്രീ

എന്റെ മണ്ഡലത്തിൽ 32,000 ആളുകളാണ് നവകേരള സദസ്സിൽ പങ്കെടുത്തത്. 57000 കോടി രൂപയാണ് കേരളത്തിന് അർഹതപ്പെട്ടത് കേന്ദ്രം തരാനുള്ളത്. കേരളത്തിൽ നിന്നുള്ള എംപിമാർ കേളരത്തിന് വേണ്ടി ശബ്ദിക്കാൻ തയ്യാറാകുന്നില്ല. ഒരുമിച്ച് കേന്ദ്ര മന്ത്രിമാരെ കാണാൻ തയ്യാറാവുന്നില്ല. മൂന്നു ലക്ഷം ആളുകൾക്ക് കൂടി വീട് കൊടുത്താൽ ലോകത്തിൽ മുഴുവൻ ആളുകൾക്കും വീടുള്ള നാടായി കേരളം മാറും.

7.8% ആയി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനമാണ് കേരളം. നവകേരള യാത്ര കഴിഞ്ഞുള്ള യാത്ര ദില്ലിയിലേക്കാണ്. കേരളത്തിന് അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും മുൻപിലേക്ക് പോകും. അത് തീരുമാനിച്ച കാര്യമാണ്.

Also read:ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ ഇനി 50 മീറ്റര്‍ ദൂരം

സിപിഎം ക്ഷണിച്ചാൽ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കും എന്ന് പറഞ്ഞത് മുസ്ലിംലീഗിന്റെ ഉന്നതനായ നേതാവാണ്. വർഗീയവാദികൾ അല്ലാത്ത ആരെയും പങ്കെടുപ്പിക്കുന്നതിൽ സിപിഐഎമ്മിനെ തടസ്സം ഉണ്ടായിരുന്നില്ല. നയ വ്യക്തത ഇല്ലാതിരുന്നത് കോൺഗ്രസിനാണ്. ഇസ്രയേലിനൊപ്പം നിൽക്കുന്ന നിലവാരമില്ലാത്ത വിദേശ നയത്തിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി ഇസ്രയേൽ എംബസി അനുവദിച്ചത് നരസിംഹറാവുവിന്റെ കാലത്താണ്. മുസ്ലിം ലീഗുമായി ചേർന്ന ഒരു ഐക്യ പ്രസ്ഥാനം രൂപപ്പെടുത്തലല്ല സിപിഐഎം ശ്രമിച്ചത്. മുസ്ലിം ലീഗിന് ഉണ്ടായ സാങ്കേതിക തടസ്സം കോൺഗ്രസ്സാണ്. ഹിന്ദുത്വ അജണ്ടയിലേക്ക് എത്തിച്ചേരാനുള്ള വഴികളിൽ ഒന്നുമാത്രമാണ് ഏക സിവിൽ കോഡ്. ”- ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News