സ്വർണകള്ളക്കടത്ത് സംഘത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് പി വി അൻവർ കുരിശ് യുദ്ധം നടത്തുന്നത്: എം വി ഗോവിന്ദൻമാസ്റ്റർ

MV Govindan master

സ്വർണ്ണ കള്ളക്കടത്ത് സംഘത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് പി വി അൻവർ കുരിശ് യുദ്ധം നടത്തുന്നത് എന്ന് എം വി ഗോവിന്ദൻമാസ്റ്റർ.സ്വർണ കള്ളക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്ന സ്ഥിതിയുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പുറത്തുകൊണ്ടുപോകുന്നതിൽ യഥാർത്ഥ കുറ്റവാളി കസ്റ്റംസ് ആണ്, അവിടെ ഇടപെടാതിരിക്കാൻ കഴിയാത്ത സ്ഥിതി പൊലീസിനുണ്ടായി. ആ ദൗത്യമാണ് പൊലീസ് നിർവഹിക്കുന്നത്.ഇതിനെതിരായിട്ടുള്ള കുരിശുദ്ധമാണ് അൻവർ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്ന നിലയുണ്ടായി.കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന് വഴിവയ്ക്കുന്നത് കേന്ദ്രസർക്കാരിൻറെ ഭാഗമായ കസ്റ്റംസ് ആണ്. സ്വർണ്ണം പുറത്തേക്ക് വരുന്നതിന് കാരണക്കാർ കസ്റ്റംസ് ആണ് .പൊലീസിന് അവിടെ ഇടപെടാതിരിക്കാൻ കഴിയില്ല എന്ന സ്ഥിതി വന്നു.ആ ദൗത്യമാണ് പൊലീസ് നിർവഹിച്ചത്.ഇതിന് എതിരായിട്ടുള്ള കുരിശുദ്ധമാണ് അൻവർ നടത്തുന്നത്.ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ കഴിയില്ല അത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ്വഴക്കം ആണ് ,എന്നാൽ ഏത് ഉന്നത ഉദ്യോഗസ്ഥൻ ആയാലും തെറ്റുകണ്ടത്തിയാൽ കർക്കശമായ നടപടിയെടുക്കും.ഇതാണ് സർക്കാരിൻറെ മാതൃക അതിനെയാണ് മാധ്യമങ്ങൾ എതിർക്കുന്നത്.ഇപ്പോൾതന്നെ നടപടി വേണമെന്നാണ് ചിലരുടെ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധ ദിനമായി സിപിഐഎം ആചരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യയിലെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിൽ ഉള്ളത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അഴിമതി വിമുക്തമായ ഒരു പൊലീസ് സംവിധാനം നിലനിൽക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.കുറ്റാന്വേഷണത്തിലും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഒരു ജനകീയ സേനയായി പൊലീസിനെ മാറ്റി.എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ അന്വേഷണം അവസാന ഘട്ടത്തിൽ ആണ്. റിപ്പോർട്ട് കിട്ടിയാൽ ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.  സർക്കാരിന് ഒരു പിആർ സംവിധാനവുമില്ല,മുഖ്യമന്ത്രി ഇത് പറഞ്ഞ ശേഷവും സംശയമുണ്ടാക്കുന്ന പ്രചരണമാണ് ചില മാധ്യമങ്ങൾ നടത്തുന്നത് എന്നും അദ്ദേഹം  വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration