സമീക്ഷ യു കെയുടെ ആറാം സമ്മേളനത്തില്‍ ഗോവിന്ദന്‍ മാസ്റ്ററും, ആഷിഖ് അബുവും

മലയാളിയുടെ സര്‍ഗ്ഗ ഭാവനക്ക് ചിറകുകള്‍ നല്‍കിയ യു കെയിലെ സാംസ്‌കാരിക പ്രസ്ഥാനമായ സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തില്‍ സ്‌നേഹ സാന്നിദ്ധ്യമായി വിപ്ലവ കേരളത്തിന്റെ ജനകീയ മുഖം പ്രിയപ്പെട്ട ശ്രീ ഗോവിന്ദന്‍ മാസ്റ്ററും, സംവിധായകന്‍ ആഷിഖ് അബുവും 17 ആം തിയതി യു കെ യില്‍ എത്തി. ലണ്ടന്‍ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ സമീക്ഷ യു കെ നാഷ്ണല്‍ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി നാഷ്ണല്‍ പ്രസിഡന്റ് ശ്രീ ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിഥികള്‍ക്ക് പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

ഇന്ന് വൈകുന്നേരം 3 മണിക്ക് കാള്‍ മാര്‍ക്‌സിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിട്രിയിലെ സ്മാരകത്തില്‍ ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. ലണ്ടനിലെയും പരിസര പ്രദേശത്തെയും സമീക്ഷ പ്രവര്‍ത്തകരും ഇടതുപക്ഷ പുരോഗമന വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് സമീക്ഷ യു കെ ഈസ്റ്റ് ഹാം ബ്രാഞ്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമ – സംവാദ സദസ്സില്‍ അദ്ദേഹം പങ്കെടുക്കും. 20 ആം തിയതി ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി നൂറ്റിഅമ്പതോളം സഖാക്കള്‍ പങ്കെടുക്കും.

നൃത്ത സംഗീത സംഗമ വേദികൂടി ആകുന്ന പൊതു സമ്മേളനം 21 നു ഉച്ചക്ക് 1.30 നു ആരംഭിക്കും. സമ്മേളനത്തില്‍ മുന്‍ മന്ത്രിയും CPIM സംസ്ഥാന സെക്രട്ടറിയുമായ ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ യു കെയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. ചലച്ചിത്ര സംവിധായകന്‍ ശ്രീ. ആഷിക് അബു മുഖ്യാതിഥി ആയിരിക്കും.

പൊതുസമ്മേളന വേദിയുടെ മേല്‍വിലാസം ചുവടെ ചേര്‍ക്കുന്നു.The Fleet – ICA, PE2 8DL. സമ്മേളനത്തില്‍ എത്തി ചേരുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും ഒരിക്കിയിട്ടുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളേയും, കലാസ്‌നേഹികളെയും സമ്മേളനത്തിലേക്ക് സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News