സംഗീത സംവിധായകന്‍ കെ ജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കീബോര്‍ഡുള്‍പ്പെടെയുള്ള ആധുനിക സാധ്യതകള്‍ എഴുപതുകളില്‍ കേരളത്തിലെത്തിച്ച ജോയ് മലയാള സിനിമാ രംഗത്തെ ആദ്യ ടെക്നോ മ്യുസിഷ്യന്‍ എന്ന വിശേഷണത്തിന് അര്‍ഹനായി. എക്കാലവും ഓര്‍ത്തുവെക്കുന്ന ഒരുപിടി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ഭക്തി മറ്റ് താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല: മോദിക്ക് പരോക്ഷവിമർശനവുമായി കെ രാധാകൃഷ്ണൻ
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു കെജെ ജോയിയുടെ അന്ത്യം. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ് പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ‘ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് ജോയ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
ALSO READ: കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here