വിട പറഞ്ഞത് മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങളുയർത്തി പിടിക്കാൻ ശ്രമിച്ച നേതാവ്; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ

mv govindan

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത്‌ നടപ്പിലാക്കുന്നതിന്‌ നേതൃത്വപരമായ പങ്കായിരുന്നു അദ്ദേഹം വഹിച്ചതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി നിന്നുകൊണ്ട്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേരത്തെ ആരംഭിച്ചിരുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ച ഇടതുപക്ഷത്തിന്‌ അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ഡോ. മന്‍മോഹന്‍സിങിന്റെ സംസ്‌കാരചടങ്ങുകള്‍; അനുശോചന പരിപാടികൾ ഡിസംബര്‍ 28 ന്

ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ അദ്ദേഹം നേതൃത്വം കൊടുത്ത സര്‍ക്കാരിനെ പുറത്ത്‌ നിന്ന്‌ ഇടതുപക്ഷം പിന്തുണച്ചു. ഈ ഘട്ടത്തില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു. ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായി പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, വിവരാവകാശ നിയമം, വനാവകാശ നിയമം ഇവ മന്‍മോഹന്‍ സിങ്‌ പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിലാണ്‌ നടപ്പില്‍ വന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മതനിരപേക്ഷതയുടേയും, ജനാധിപത്യത്തിന്റേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News