കോഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇസ്രയേലികൾ ഈക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും വലിയ കടന്നാക്രമണം നടത്തിയത് ആശുപത്രികൾ കേന്ദ്രീകരിച്ചാണെന്നും ഇപ്പോൾ തന്നെ പതിനായിരത്തിലധികം ആളുകളെ ഇസ്രയേൽ കൊന്നൊടുക്കിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
‘അഭയകേന്ദ്രങ്ങളാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ ഇസ്രയേൽ ബോംബ് ആക്രമണങ്ങൾ നടത്തുന്നു. കുട്ടികളെയും സ്ത്രീകളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നു. ഒരു ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. പ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് നടന്ന് കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ നടത്തുന്നത് യുദ്ധ നിയമങ്ങൾക്കെതിരായ പ്രവർത്തനങ്ങളാണ്. പലസ്തീന് ജനതയ്ക്ക് സഹിക്കേണ്ടി വരുന്നത് പുതിയൊരു സാഹചര്യമാണെന്നും ഗോവിന്ദൻ മാസ്റ്റർ പ്രസംഗത്തിനിടെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here