ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല, തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് തപസ് ചെയ്യാൻ മോദി കന്യാകുമാരിയിൽ എത്തുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്നം ചർച്ച ചെയ്യാൻ മോദിഭരണകൂടം തയ്യാറല്ല എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല.തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് മോദി തപസ് ചെയ്യാൻ കന്യാകുമാരിയിൽ എത്തുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read: ബി ജ്യോതിഷ് കുമാർ അന്തരിച്ചു: വിടവാങ്ങിയത് എംജി കോളജിലെ ഇടതിൻ്റെ പോരാളി

ആർ എസ് എസിനെ നാണിപ്പിക്കുന്ന രീതിയിൽ ആണ് മോദി വർഗീയത പറയുന്നത്.രാജ്യം ഭരിക്കുന്നത് അദിനിയും അംബാനിയും ആണ്.ബി ജെ പിക്ക് കോടിക്കണക്കിന് രൂപ ഇവർ നൽകി.തോൽക്കും എന്നുറപ്പായപ്പോൾ കോൺഗ്രസിന് ചാക്കിൽ പണം നൽകി എന്നാക്കി.ഏറ്റവും ചീപ്പായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ആൾ ദൈവം ആണ് എന്ന് പറഞ്ഞാണ് ഇപ്പോൾ മോദി നടക്കുന്നത്. ഇന്ത്യക്ക് ബദൽ തീർക്കുന്നത് കൊണ്ടാണ് കേരളത്തെ ബി ജെ പി നോട്ടമിട്ടത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

also read: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം നിരന്തരം ഉണ്ടാകും.അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകും.പ്രതിഷേധങ്ങളെ കാര്യമാക്കേണ്ടതില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ശശി തരൂരിൻ്റെ സഹായി പിടിയിലായ സംഭവത്തിലും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.സ്വർണ്ണം കടത്തുന്നത് ആരാണ് എന്ന് ഇപ്പൊൾ വ്യക്തമായില്ല.നമ്മുടെ കയ്യിൽ നിന്ന് ഒരു തരി സ്വർണ്ണം പിടിച്ചെടുത്തിട്ടില്ല,അന്വേഷണം നടക്കട്ടെ, എല്ലാ വിവരങ്ങളും പുറത്ത് വരണം എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News