“എൽഡിഎഫ് പുതിയ ചരിത്രം നേടും; ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും”: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞുവെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. മാധ്യമങ്ങളും പ്രതിപക്ഷവും എതിര് നിന്നിട്ടും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫ് പുതിയ ചരിത്രം നേടും, ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല. ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് എൽഡിഎഫ് നിലപാട്. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും, ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ.

Also Read; ’49 കോടി മുടക്കി 8 വർഷം കൊണ്ട് പണിത പാലം ഒരു കാറ്റ് വന്നു വിളിച്ചപ്പോൾ കൂടെപ്പോയി’, തെലങ്കാനയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

എല്ലാ ജനാവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ എൽഡിഎഫിനായി, അത് ഇന്ത്യയിൽ ഉടനീളം നടത്താൻ കഴിഞ്ഞു. കേരളത്തിൽ സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ അറിയിച്ചു. ഇത് വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ജനങ്ങൾക്ക് മനസിലായി. ഇടത് പക്ഷമാണ് ഇന്ത്യയെ സംരക്ഷിക്കാൻ കരുത്തുള്ളത് എന്ന് തിരിച്ചറിഞ്ഞു. കേരളം ഈ തെരഞ്ഞെടുപ്പിൽ മാതൃകയാകും, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; കെപിസിസി ഫണ്ടിൽ ക്രമക്കേട്, സുധാകരനും സതീശനും തമ്മിൽ വാക്കു തർക്കം, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ല; സംഭാഷണം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News