ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധ ദിനമായി സിപിഐഎം ആചരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

MVGOVINDANMASTER

ഇസ്രയേലിന്റെ കടന്നുകയറ്റത്തിന് അമേരിക്ക വലിയ പിന്തുണ നൽകുന്നുവെന്നും സാമ്രാജ്യത്വ കടന്നുകയറ്റത്തിനെതിരെ സംഗമം നടത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ഇതിനായി ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധ ദിനമായി സിപിഐഎം ആചരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ കേന്ദ്രങ്ങളിൽ വിപുലമായ സമ്മേളനം നടത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

രാജ്യത്തിൻറെ ഫെഡറലിസം തകർക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കൊണ്ടുവരുന്നത്. ഇതിനെതിരെയും അതിശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കും.ഇന്ധനവില വർദ്ധനവ്,തൊഴിലില്ലായ്മ വർദ്ധനവ്,ഇതിനെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: വയനാടിന് മത്സ്യഫെഡിന്റെ കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 41,47,485 രൂപ കൈമാറി

വയനാട് ദുരിതത്തിൽ കേന്ദ്രത്തിന്റെ അവഗണന തുടരുന്നു.ഒക്ടോബർ 15 മുതൽ നവംബർ 15 വരെ വിപുലമായ പ്രചരണം സംഘടിപ്പിക്കും അദ്ദേഹം വ്യക്തമാക്കി.ബ്രാഞ്ച് സമ്മേളനങ്ങൾ ഏതാണ്ട് പൂർത്തിയായി. ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങൾ നടക്കും.ഏരിയാ സമ്മേളനങ്ങൾ നവംബറിൽ.ഡിസംബറിൽ ജില്ലാ സമ്മേളനവും നടത്തും .

സർക്കാരിനും പാർട്ടിക്കും എതിരെ അതിശക്തമായ പ്രചരണം നടക്കുന്ന സാഹചര്യമാണ്.പ്രധാനമായും മാധ്യമങ്ങളാണ് ഇതിനുമുന്നിൽ.വർത്തമാനകാല രാഷ്ട്രീയ സാഹചര്യവും പാർട്ടിയുടെ നയവും വ്യക്തമാക്കുന്ന രേഖ പാസാക്കി എന്നും ഇത് സംബന്ധിച്ച രേഖ സംസ്ഥാന കമ്മിറ്റി പാസാക്കി എന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയെ ദുർബലപ്പെടുത്താൻ ആണ് നേതൃത്വത്തെ ആക്രമിക്കുന്നത്.ഇതിൻറെ ഭാഗമായാണ് പിണറായി വിജയനെതിരെ നടത്തുന്ന ആക്രമണം. മുഖ്യമന്ത്രിക്കുള്ള ജനകീയ അംഗീകാരത്തെ ഇല്ലാതാക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടുകൾ നേടി.കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ടിലും ഇതുണ്ട്,എന്നിട്ടും സിപിഐഎമ്മിനെ കുറ്റപ്പെടുത്തുകയാണ്. വ്യാജ പ്രചരണമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിൽ ഉള്ളത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അഴിമതി വിമുക്തമായ ഒരു പൊലീസ് സംവിധാനം നിലനിൽക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. കുറ്റാന്വേഷണത്തിലും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഒരു ജനകീയ സേനയായി പൊലീസിനെ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News