മണിപ്പൂർ കലാപത്തിന് പിന്നിൽ ആർഎസ്എസും കേന്ദ്ര-സംസ്ഥാന സർക്കാരുകളും; എം വി ഗോവിന്ദൻ മാസ്റ്റർ

മണിപ്പൂരിലെ കലാപത്തിന് പിന്നിൽ ആർഎസ്എസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലും വർഗീയ അജണ്ടയാണെന്നും ഭരണഘടന പോലും മാറ്റാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:ഭവന വായ്പ എളുപ്പത്തിൽ അടച്ച് തീർക്കണോ? ഈക്കാര്യങ്ങൾ ശീലിച്ച് നോക്കു

ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്എസ്ന്റെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയിൽ പറയുന്നത് എന്നും ഹിന്ദു-ഹിന്ദുത്വം എന്നതിന്റെ വ്യത്യാസം തിരിച്ചറിഞ്ഞ് മാത്രമേ വർഗീയതയെ നേരിടാൻ കഴിയു എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വാമിവിവേകാനന്ദൻ പറഞ്ഞ ഹിന്ദുത്വം അല്ല ആർ എസ് എസ് പറയുന്നത്. സിപിഐഎംന്റെ ഏറ്റവും പ്രധാന ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുക എന്നതു തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

Also read:റംസാനുമായി പ്രണയത്തിലോ? ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ടെന്ന് ദിൽഷ പ്രസന്നന്റെ മറുപടി

കേന്ദ്ര സർക്കാർ കേരളത്തിന് തരാതിരിക്കുന്നത് 56000 കോടി രൂപയാണ്. പൈസ തരാതിരിക്കുന്നത് കേരളത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്നും ഇടത് എം പിമാർ ഒഴികെയുള്ള ഒരു എംപി പോലും ഇതിനെതിരെ മിണ്ടുന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News