“മാലപൊട്ടിച്ച് ഓടുന്ന കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ച”: വടകരയിലെ യുഡിഎഫിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍

ലോക് സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍. രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. അവരിപ്പോള്‍ നമ്മളും മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ചയാണിതെന്നും അദ്ദേഹം പരിഹസിച്ചു.

ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരമാണെന്നും ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനം ഉള്‍പ്പെടെ ബിജെപിക്കെതിരെ തെരഞ്ഞെപ്പില്‍ ഉയരുന്നു. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read : തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം, ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുന്നു. ആ മുന്നേറ്റമാണ് ഹാരിയാനയില്‍ കാണുന്നത്. ഇതൊന്നും കാണാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ കാണുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ തയ്യാറാക്കുന്നില്ലന്നും കേരളത്തില്‍ വര്‍ഗീയത സിപിഐഎം ഉയത്തുന്നു എന്നാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News