ബിജെപിയാണ് ഏറ്റവും അപകടകാരി; എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം: എം.വി ഗോവിന്ദൻ മാസ്റ്റർ

കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും പൂർണ്ണമായും മാലിന്യമുക്തമായാൽ സംസ്ഥാനം മാലിന്യമുക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ മാസ്റ്റർ. ഖരമാലിന്യ സംസ്കരണമാണ് ഇന്ന് ഏറ്റവും വലിയ പ്രശ്നം. ഉറവിട സംസ്കരണമാണ് ഫലപ്രദമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായിട്ടുള്ള മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ ഏറെ മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അത് കേന്ദ്രീകൃതമാകുമ്പോഴാണ് പ്രശ്നം. വിളപ്പിൽശാല പ്ലാന്റ് പരാജയപ്പെടാൻ കാരണം ഫലപ്രദമായ ആസൂത്രണം ഇല്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ ബിജെപിയെ തോൽപ്പിക്കാനായത് നിർണായകമായ കാൽവെപ്പാണ്. ബിജെപിയാണ് ഏറ്റവും വലിയ അപകടം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം. അതുകൊണ്ട് സ്വന്തം താല്പര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതിനായി പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനം ഉണ്ടാകണം. ബിജെപിക്കെതിരെ യോജിപ്പിക്കേണ്ടവരെ എല്ലാം അണിനിരത്തണം. അതിനായി കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News