‘കേരള സ്റ്റോറിയുടെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകർക്കൽ’; എംവി ഗോവിന്ദൻമാസ്റ്റർ

കേരള സ്റ്റോറിയുടെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകർക്കലെന്ന് എംവി ഗോവിന്ദൻമാസ്റ്റർ. സിനിമയുടെ പിന്നിലെ വർഗീയ അജണ്ടയെയും ഗോവിന്ദൻമാസ്റ്റർ വിമർശിച്ചു.

വർഗീയ അജണ്ടയാണ് സിനിമക്ക് പിന്നിലുള്ളത്. ഭരണകൂട സ്ഥാപനങ്ങൾ ഈ ചിത്രത്തിന് പിന്തുണ നൽകുകയാണ്. കേരളത്തിന്റെ മതനിരപേക്ഷതയിൽ വിഷം കലർത്താനുള്ള ശ്രമമാണ് ഇത്. സിനിമ കേരളത്തെ വർഗീയ കലാപത്തിലേക്ക് നയിക്കുവാനുള്ള ആഹ്വാനമാണെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

കേരളാ സ്റ്റോറി എന്ന നുണച്ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാര്‍ പ്രൊപഗണ്ടകളെ ഏറ്റു പിടിക്കുകയാണ് ‘കേരള സ്‌റ്റോറി’ എന്ന സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാനെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News