‘സുധാകരന്റേത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസാണ്’; എം.വി ഗോവിന്ദൻമാസ്റ്റർ

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റേത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസെന്ന് എം.വി ഗോവിന്ദൻമാസ്റ്റർ. സുധാരകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്നും തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ടെന്നും ഗോവിന്ദൻമാസ്റ്റർ പ്രതികരിച്ചു.

ALSO READ: കെ.സുധാകരന്‍റെ അറസ്റ്റ്; വി.ഡി സതീശന്‍റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അമളി

അധ്യക്ഷപദവിയിൽനിന്ന് മാറിനിൽക്കാൻ തയ്യാറെന്നു സുധാകരന്റെ പ്രതികരണത്തോട് അത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും സുധാകരൻ പദവിയിൽ തുടരണോ എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെ എന്നുമായിരുന്നു ഗോവിന്ദൻമാസ്റ്ററുടെ മറുപടി. സംയുക്ത പ്രതിപക്ഷ യോഗവും സുധാകരന്റെ അറസ്റ്റും തമ്മിൽ ബന്ധമില്ലെന്നും അറസ്റ്റ് പ്രതിപക്ഷ ഐക്യനീക്കത്തെ ബാധിക്കില്ലെന്നും മാസ്റ്റർ വ്യക്തമാക്കി. ബി.ജെ.പിയാണ് മുഖ്യശത്രുവെന്നും കേരളത്തിൽ കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം ആണെന്നും ഗോവിന്ദൻമാസ്റ്റർ കൂട്ടിച്ചേർത്തു.

ALSO READ: ആദ്യ കണ്‍മണിയുമായി രാംചരണും ഭാര്യയും മാധ്യമങ്ങള്‍ക്കു മുന്നില്‍

അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാർട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സുധാകരൻ പ്രതികരിച്ചു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെയാണ് സുധാകരന്റെ തുറന്നുപറച്ചിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News