തിരുവമ്പാടി കെഎസ്ആർടിസി അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. കെ എസ് ആർ ടി സി പാസഞ്ചേഴ്സ് ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ് തുക നൽകുകയെന്ന് ലിൻ്റോ ജോസഫ് എംഎൽഎ അറിയിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
തിരുവമ്പാടി കാളിയാമ്പുഴയിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽ മരിച്ച കമല, ത്രേസ്യ എന്നിവരുടെ കുടുംബത്തിനാണ് നഷ്ടപരിപാരം നൽകുക. 10 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ അറിയിച്ചതായി ലിൻ്റോ ജോസഫ് എം എൽ എ പറഞ്ഞു. കെ എസ് ആർ ടി സി പാസഞ്ചേഴ്സ് ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ് തുക അനുവദിക്കുക. പരിക്കേറ്റവരുടെ ചികിത്സ ചെലവ് മുഴുവനും സർക്കാർ വഹിക്കുമെന്നും ലിൻ്റോ ജോസഫ് അറിയിച്ചു.
ALSO READ: കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി
ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബസ്സിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് സിസ്റ്റത്തിന് തകരാറുകളില്ലെന്നും എൻഫോഴ്സ്മെന്റ് ആർ ടി ഒ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ബസ് കൊടുവള്ളി ജോയിൻ്റ് ആർ ടി ഒ പരിശോധിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഉണ്ടായിരുന്ന 2 പേരുടെ ആരോഗ്യനില ഭേദപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here