കാസർഗോഡ് ജില്ലയിലെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് സർക്കാർ അനുമതി

ROAD

കാസർകോട് ജില്ലയിലെ കാസർകോട്- കാഞ്ഞങ്ങാട്, ചേർക്കള- ജൽസൂർ റോഡുകളും കണ്ണൂർ ജില്ലയിലെ പിലാത്തറ- പാപ്പിനിശ്ശേരി, കളറോഡ്- വളവുപാറ റോഡുകളും വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി- പുൽപ്പള്ളി റോഡും വയനാട്, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന കുറ്റ്യാടി- കേളിയൂർ റോഡും ഓവർലേ ജോലികൾ ചെയ്ത് നവീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി. ആകെ 160 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനാണ് അനുമതി.

അഞ്ച് പാക്കേജുകളിലായി ആകെ 443.71 കിലോമീറ്റർ റോഡ് ഔട്പുട് പെർഫോമൻസ് ബേസ്ഡ് റോഡ് മാനേജ്‌മെന്റ് (ഒപിബിആർസി) രീതിയിൽ നിർമിക്കുന്നതിനായി നേരത്തേതന്നേ ഭരണാനുമതി നൽകിയിരുന്നതാണ്. എന്നാൽ ഇതിൽ മൂന്നു പാക്കേജുകൾക്ക് മാത്രമാണ് കരാർ ഉറപ്പിക്കാനായത്.

ALSO READ; ടൂറിസം മേഖലയില്‍ ലിംഗസമത്വമുറപ്പാക്കുമെന്ന് പ്രഖ്യാപനവുമായിആഗോള ലിംഗസമത്വ-ഉത്തരവാദിത്ത വനിതാ സമ്മേളനം

കരാറുകാർ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന നാലും അഞ്ചും പാക്കേജുകൾ ഓവർലേയിലേക്ക് മാറ്റി പണിയുന്നതിനാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയിട്ടുള്ളത്. എത്രയും പെട്ടെന്ന് ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡുകൾ പുനർനിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News