ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവേഷണ വിദ്യാര്‍ത്ഥിക്ക് വിദേശത്ത് സെമിനാറില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ഗവേഷണ വിദ്യാര്‍ത്ഥിക്ക് അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ സഹായം നല്‍കി സംസ്ഥാന സര്‍ക്കാര്‍ .ഗവേഷണ വിദ്യാര്‍ത്ഥി സി. വിനോദിനാണ് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സഹായം നല്‍കിയത്. നോര്‍വേയിലെ ടോം സോ ആര്‍ട്രിച്ച് സര്‍വകലാശാലയിലാണ് സെമിനാര്‍. മലപ്പുറം നിലമ്പൂര്‍ മാഞ്ചിരി സ്വദേശിയാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ വിനോദ്.

സെമിനാറില്‍ പങ്കെടുക്കാനുള്ള ചെലവിന് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വിനോദിന് പണം അനുവദിച്ച ഉത്തരവ് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News