ശമ്പള – പെന്‍ഷന്‍ വിതരണം തടസപ്പെടില്ല; മുടങ്ങുമെന്നത് വ്യാജപ്രചരണം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനും പെന്‍ഷന്‍ വിതരണത്തിനും തടസമുണ്ടാകുമെന്ന് വ്യാജ പ്രചരണം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായതിനാല്‍ തിങ്കളാഴ്ച ബാങ്കുകളിലും ട്രഷറികളിലും ഇടപാടുകള്‍ നടക്കില്ല. ഇതിനാല്‍ നാളെ മുതലാകും ശമ്പളവിതരണം. ട്രഷറി പ്രവര്‍ത്തനങ്ങളും മുന്‍വര്‍ഷത്തെ പോല തന്നെ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു അധികനിയന്ത്രണവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

ALSO READ:  മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

ഒരുവിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയപാര്‍ടികളും പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്.
മാര്‍ച്ചില്‍ മാത്രം ട്രഷറിയില്‍നിന്ന് 26,000 കോടി രൂപയാണ് വിതരണം ചെയ്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 4000 കോടി രൂപ അധികമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000 കോടി രൂപയായിരുന്നു. എല്ലാ മേഖലയ്ക്കും ആവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാന വളര്‍ച്ചയും കേരളം നേടി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം തുടരുന്ന ഘട്ടത്തില്‍ കൂടിയാണ് സംസ്ഥാനത്തിന്റെ നേട്ടം.

ALSO READ: അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

കേന്ദ്ര സര്‍ക്കാര്‍ 57,400 കോടി രൂപ കുറച്ചിട്ടും സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ സംസ്ഥാനം കുറവ് വരുത്തിയിട്ടില്ല. വരുമാനവളര്‍ച്ചയും കൃത്യമായ ധനമാനേജ്മെന്റുമാണ് പ്രതിസന്ധിക്കിടയിലും കേരളത്തിനെ മുന്നോട്ടേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News