സര്‍ക്കാരിന്റെ എന്‍ട്രന്‍സ് പരിശീലനം സ്‌കൂള്‍തലം മുതല്‍

കീമും നീറ്റും ഉള്‍പ്പെടെയുള്ള പൊതുപ്രവേശനപരീക്ഷകള്‍ക്കായി സ്‌കൂള്‍തലംമുതല്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ പരിശീലന പരിപാടി. കൈറ്റിന്റെ നേതൃത്വത്തില്‍ ‘കീ ടു എന്‍ട്രന്‍സ്’ എന്ന പദ്ധതി ആവിഷ്‌കരിച്ചു. പരിശീലന ക്ലാസുകള്‍ തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള www.entrance.kite.kerala.gov.in എന്ന പോര്‍ട്ടല്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനംചെയ്തു.

ALSO READ:സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു

പരിശീലനപരിപാടി ഇങ്ങനെ:-

– എല്ലാ വിദ്യാര്‍ഥികളെയും രജിസ്റ്റര്‍ ചെയ്യിക്കും

– സ്‌കൂള്‍ കോഡും അഡ്മിഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം

– ഓരോ വിഷയത്തിലും അരമണിക്കൂര്‍ ക്ലാസുകള്‍

– ക്ലാസിനുശേഷം പോര്‍ട്ടലില്‍ മോക് ടെസ്റ്റും അസൈന്‍മെന്റുകളും

– ഓരോ പരീക്ഷയിലുമുള്ള സ്‌കോര്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം.

– ക്ലാസിനുശേഷം യുട്യൂബ് ചാനലിലും ഉള്ളടക്കം ലഭ്യമാക്കും.

– ക്ലാസിനുള്ള സാങ്കേതികസൗകര്യം വേണമെങ്കില്‍ സ്‌കൂളില്‍ ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here