കണ്ണോത്ത് മല ജീപ്പ് അപകടം; അടിയന്തര ധനസഹായം കൈമാറി

വയനാട് തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ് 9 കുടുംബങ്ങള്‍ക്ക് കൈമാറിയത്.

also read- ‘2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറും’: മുഖ്യമന്ത്രി

ഒ.ആര്‍ കേളു എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരിച്ചവരുടെ വീടുകളില്‍ എത്തിയാണ് ധനസഹായം കൈമാറിയത്. ജീപ്പ് അപകടത്തില്‍ മരണമടഞ്ഞ കാര്‍ത്ത്യായനി, റാണി, റാബിയ, ഷാജ, ചിത്ര, ചിന്നമ്മ, ലീല, ശോഭന, ശാന്ത എന്നിവര്‍ക്കുള്ള അടിയന്തര ധനസഹായമാണ് കൈമാറിയത്.

also read- തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു

അതിനിടെ അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം സംസ്‌കരിച്ചു. മക്കിമല എല്‍ പി സ്‌കൂളില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു. എം.എല്‍.എമ്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എല്ലാം അന്തിമോപചാരം അര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News