ഇനി വിട്ടുവീഴ്ചയില്ല; സംഘപരിവാർ സംഘടനകൾക്ക് നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്ന് കർണാടക സർക്കാർ

കർണാടകത്തിൽ ബിജെപി, ആർഎസ്എസ് അനുകൂല സംഘടനകൾക്ക് നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കർണാട് സർക്കാർ തീരുമാനം. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു.

ALSO READ: കോൺഗ്രസ്സ് പുനഃസംഘടന തർക്കം കോടതിയിലേക്ക്

ബിജെപി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ഏക്കറുകണക്കിന് സർക്കാർ ഭൂമിയാണ് സംഘപരിവാർ, ആർ.എസ്.എസ് അനുകൂല സംഘടനകൾക്ക് നൽകിയത്. ഇതിനെല്ലാം കൃത്യമായ തെളിവുകളുമുണ്ട്. ഇവയിൽ ചില ടെൻഡറുകൾ ഇതിനകം റദ്ധാക്കി. ഇവയെല്ലാം ആർ.എസ്.എസ്, ബിജെപി ആശയപ്രചാരണത്തിന് ഉപയോഗിക്കാൻ വേണ്ടിയാണെന്നും ഇനി ഒരുകാലത്തും ഇത്തരം രീതികൾ അനുവദിക്കുകയില്ലെന്നും ദി​നേ​ഷ് ഗു​ണ്ടു​റാ​വു വ്യക്തമാക്കി.

അധികാരത്തിലേറിയതിനുശേഷം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിരീക്ഷിക്കാനും സിദ്ധരാമയ്യ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക പൊലീസ്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ALSO READ: സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് കൂടുതല്‍ കരുത്ത്; റെക്കോഡ് ലാഭം സ്വന്തമാക്കി കെഎംഎംഎല്‍

കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച വർഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടർച്ചയായാണ് വിദ്വേഷ പോസ്റ്റുകൾക്കും പിടിവീഴുന്നത്. കർണാടകത്തിലെ തീരദേശ ജില്ലകളിൽ ബിജെപി – ആർഎസ്എസ് നേതൃത്വത്തിൽ നടന്നുവരുന്ന വർഗീയ, സദാചാര ആക്രമണങ്ങളെ ചെറുക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുമാണ് വർഗീയവിരുദ്ധ പൊലീസ് സേന രൂപവത്കരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News