മണിപ്പൂരില്‍ ഇന്‍ര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

മണിപ്പൂരില്‍ ഇന്‍ര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. പ്രദേശത്ത് ക്രമസമാധാന നില മെച്ചപെട്ടതിനെ തുടര്‍ന്നും പൊതുജനങ്ങളുടെ അസൗകര്യങ്ങളും കണക്കിലെടുത്താണ് നടപടി.

Also Read: മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തിരിച്ചടി നേരിട്ട് ഭരണപക്ഷം

എന്നാല്‍ ചില ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡിസംബര്‍ 18 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മേയ് മൂന്നിന് മേയ്തെയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News