കൊല്ലം നഗരത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്ന ഐടി, വ്യവസായ കോറിഡോറുകൾക്ക് സ്ഥലം അന്വേഷിച്ച് സംസ്ഥാന സർക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം നഗരസഭയുടെ കുരീപ്പുഴ ചണ്ടി ഡിപ്പോ ഉൾപ്പെടുന്ന സ്ഥലം സന്ദർശിച്ച് സാധ്യത വിലയിരുത്തി.
കൊല്ലം വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്ന സംരംഭങ്ങൾ ഐടി കോറിഡോറും വ്യവസായ കോറിഡോറും ആണ് സർക്കാരിന്റെ പരിഗണനയിൽ. കുരീപ്പുഴയിലെ കോർപ്പറേഷന്റെ ഏഴ് ഏക്കർ ഭൂമി പദ്ധതിക്കായി പരിഗണിക്കും.പദ്ധതി സർക്കാർ കോർപ്പറേഷനുമായി സഹകരിച്ചാവും. വിഴിഞ്ഞം തുറമുഖം വന്നതോടെ കൊല്ലത്തിന്റെ വികസനത്തിനും വലിയ സാധ്യതകൾ തുറക്കപ്പെട്ടു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ വ്യവസായ യൂണിറ്റുകൾക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കും സാധ്യത ഏറെയുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കുരീപ്പുഴ ചണ്ടി ഡിപ്പോയിലുള്ള ഭൂമി സർക്കാരും കോർപ്പറേഷനും ചേർന്നുള്ള സംയുക്‌ത സംരംഭം ആരംഭിക്കുന്നതിന് വിട്ടുനൽകുമെന്ന് മേയർ പ്രസന്ന ഏണസ്‌റ്റ് പറഞ്ഞു. ഇക്കാര്യം കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യും.ഇവിടെ ആകെ 15 ഏക്കറാണുള്ളത്.ഇതിൽ ഏഴ് ഏക്കർ കെഎസ്‌ഐഡിസിക്ക് നേരത്തെ നൽകിയിരുന്നു.എന്നാൽ ഉദ്ദേശിച്ച കാര്യങ്ങൾ അവർ നടപ്പാക്കിയില്ല. അതിനാൽ ഈ ഭൂമി തിരിച്ച് ഏറ്റെടുക്കാൻ സർക്കാരിനെ സമീപിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here