കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ല: സജി ചെറിയാന്‍

കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണം എന്ന് തീരുമാനിച്ചതെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: ‘ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ല’ : സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ

ശ്രീകുമാരന്‍ തമ്പി മഹാനായ കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുന്ന ഗവണ്‍മെന്റ് ആണിത്, മുഖ്യമന്ത്രിയും താനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്. ശ്രീകുമാരന്‍ തമ്പി തനിക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ വിഷയത്തില്‍ നിന്നും താന്‍ ഒഴിഞ്ഞു മാറുന്നില്ല. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും താന്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞതില്‍ വസ്തുതയുണ്ട്, അവിടെ സംഭവിച്ചത് സാഹിത്യ അക്കാദമിയുടെ ഓഫീസില്‍ സംഭവിച്ച പിഴവാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News