ഗവണ്മെന്റ് ഉദ്യോഗസ്ഥയെ കൊന്നത് കവർച്ചയ്ക്ക്; ആഭരണങ്ങളും 5 ലക്ഷം രൂപയും മോഷ്ടിച്ചു

കർണാടകയിൽ ഖനി വകുപ്പിലെ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത് കവർച്ച ലക്ഷ്യമിട്ട്. മുൻ ഡ്രൈവർ കിരണാണ് മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ കെ.എസ്.പ്രതിമ(45)യെ നവംബർ അഞ്ചിന് കോല ചെയ്തത്. ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, കവര്‍ച്ച കൂടി ലക്ശ്യമിട്ടാണ് കൊലയെന്നാണ് ഇപ്പോൾ പ്രതിയുടെ മൊഴി.

ALSO READ: ഗാസയിൽ ബന്ദികളെ മോചിതരാക്കാൻ ചർച്ച; നവജാതശിശുക്കളെ രക്ഷപ്പെടുത്തി

ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് 27 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമാണ് പ്രതി കിരൺ കവർന്നത്. നവംബര്‍ അഞ്ചിന് രാവിലെ അപ്പാര്‍ട്ട്‌മെന്റിലെ തറയില്‍ കഴുത്തറുത്തനിലയിലാണ് പ്രതിമയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. ശ്വാസംമുട്ടിച്ചും പിന്നാലെ കഴുത്തറുത്തുമാണ് പ്രതി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്.

ALSO READ: ഇന്ത്യയിൽ കൂടുതൽ ലിഥിയം ശേഖരങ്ങൾ; കണ്ടെത്തിയത് ജാർഖണ്ഡിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News