സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ അപകടം; മരണമടഞ്ഞ ആദർശിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവുമായി സർക്കാർ

Pinarayi Vijayan

സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ സമീപത്തെ കിണറ്റിൽ വീണ് മരണമടഞ്ഞ ആദർശിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ മാലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് വിദ്യാർഥി ദാരുണമായി മരണപ്പെട്ടിരുന്നത്.

ALSO READ: ഡ്രൈവറുടെ ചെറിയ അശ്രദ്ധപോലും യാത്രക്കാരെ അറിയിക്കാനും കൺട്രോൾ റൂമിലേക്ക്‌ അറിയിപ്പ്‌ നൽകാനും അലാറം; നിരത്തുകളിൽ ഹിറ്റാകാൻ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ

സ്കൂളിലെ പിഇടി പിരീഡിൽ ഫുട്ബോൾ കളിക്കുന്നതിനിടെ മൈതാനത്തിന് സമീപം ഉപയോഗ ശൂന്യമായി കിടന്നിരുന്ന കിണറ്റിലേക്ക് ആദർശ് വീഴുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഇതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ വഴയില-പഴക്കുറ്റി-കച്ചേരിനട-11 -ാം മൈൽ റീച്ച് 1 നാലുവരി പാതയുടെ (വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ) നിർമാണ ടെണ്ടറും മന്ത്രിസഭ അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News