മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

P Rajeev

മുനമ്പം ഭൂമി പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിനായും, വർഗീയ മുതലെടുപ്പ് നടത്താനായും നിക്ഷിപ്ത താത്പര്യക്കാർ ശ്രമിച്ചുവെന്ന് മന്ത്രി പി രാജീവ്. സർക്കാർ മുമ്പത്ത് ശ്രമിക്കുന്നത് രാഷ്ട്രീയ പരിഹാരം കാണാനല്ല മറിച്ച് നിയമ പരിഹാരത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് മുനമ്പം വിഷയത്തിനുമേലുള്ള ചർച്ചകൾ മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.

ഉന്നതതലയോഗത്തിൽ മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ എല്ലാ നിയമ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഷയത്തിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും. ഭൂമി വഖഫ് ആണെന്ന് ബോർഡ് ഉത്തരവ് ഉണ്ട്. മുൻ ചെയർമാൻ റഷീദലി തങ്ങൾ ആണ് ആ ഉത്തരവ് ഇറക്കിയതെന്നും പി രാജീവ് വ്യക്തമാക്കി.

ALSO READ: വഖഫ് ബോർഡിന് തിരിച്ചടി; വഖഫ് ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതിയ്ക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

മുനമ്പത്ത് വഖഫ് ബോർഡ് എല്ലാ വശവും കേട്ടാണ് ഉത്തരവ് ഇറക്കിയത്. വിഷയത്തിൽ രാഷ്ട്രീയം പറയാത്തത് വർഗീയ ചേരിതിരിവ് ഉണ്ടാകാതെ ഇരിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഏകോപിപ്പിച്ച് വിഷയത്തിലുള്ള കുരുക്ക് അഴിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. സങ്കീർണതയുള്ള വിഷയമാണ് ഇത്. പ്രതിപക്ഷം എന്തെങ്കിലും പറയുന്നതിന് മുമ്പ് ഏറ്റവും ചുരുങ്ങിയത് മുൻ വഖഫ് ബോർഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News