ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പണയപ്പെടുത്തിയ ആലുവ റെസ്റ്റ് ഹൗസ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

വ്യവസ്ഥകളെല്ലാം ലംഘിച്ച് സ്വകാര്യ വ്യക്തി കൈയടക്കിയിരുന്ന ആലുവ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്തുവകുപ്പ് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പരിപാലന, നടത്തിപ്പ് ചുമതല മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍ എംഡി എം എന്‍ സതീഷിന് കൈമാറിയത്. ആദ്യകാലത്ത് കരാര്‍ പ്രകാരം നല്‍കേണ്ട തുക കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 47.84 ലക്ഷം രൂപയായി. 2014ല്‍ ഇതോടെ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

ALSO READ:നീലേശ്വരം അഴിത്തലയിലെ ബോട്ടപകടം; കാണാതായ മലപ്പുറം സ്വദേശിക്കായി തെരച്ചിൽ തുടരുന്നു

ഇതിനെതിരെ സതീഷ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞു. കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പണമടയ്ക്കാന്‍ രണ്ടാഴ്ചകൂടി സമയം അനുവദിക്കാനും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ അനുവദിച്ച സമയത്തിനുഉളില്‍ പണമടയ്ക്കാന്‍ കരാറുകാരന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കോടതി നിര്‍ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ റെസ്റ്റ് ഹൗസ് ഏറ്റെടുത്തത്.

ALSO READ:വയനാട്ടിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയെ നേരിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here