സഹകരണ ബാങ്കുകളിലെയും, സംഘങ്ങളിലെയും ക്രമക്കേടുകള്‍ തടഞ്ഞ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.ഇതിനായുള്ള പുതിയ ക്ലാസിഫിക്കേഷന്‍ ഡിസംബറോടെ നിലവില്‍വരും. പ്രവര്‍ത്തനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാകും പുതിയ ക്ലാസിഫിക്കേഷന്‍ നിശ്ചയിക്കുക.
നിലവില്‍ സഹകരണ ബാങ്കുകളും , സംഘങ്ങളും ക്ലാസ്സുകളായി തരംതിരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തില്‍ ഇത് പുതുക്കിനിശ്ചയികാനാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. പുതിയ ക്ലാസിഫിക്കേഷന്‍ ഡിസംബറോടെ നിലവില്‍വരും. ക്രമക്കേടുകള്‍ തടഞ്ഞ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . നിലവിലുള്ള ക്ലാസ്സിഫിക്കേഷന്‍ രീതി പരിഷ്‌കരിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു . പ്രവര്‍ത്തന മൂലധനം, നിക്ഷേപം, വായ്പ തുടങ്ങിയ ഒമ്പത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ലാസിഫിക്കേഷന്‍ നടപ്പിലാക്കുക.
സഹകരണ ബാങ്കുകളിലും, സംഘങ്ങളിലും പ്രതിവര്‍ഷ ഓഡിറ്റ് നിര്‍ബന്ധമാക്കും.
മൂന്നുവര്‍ഷത്തെ കണക്കില്‍ കിട്ടാക്കടം 15 ശതമാനത്തില്‍ അധികമാകരുത് .
അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കണം.
സൂപ്പര്‍ ഡ്രേഡ്, സ്പെഷല്‍ ഗ്രേഡ്, ക്ലാസ്സ് ഒന്നുമുതല്‍ ഏഴുവരെ എന്നിങ്ങനെയാണ് തരംതിരിക്കുക.
സൂപ്പര്‍ ഗ്രേഡില്‍ നിലവില്‍ മൂലധനം 80 കോടിക്ക് മുകളില്‍ നിന്ന് 160 കോടിക്ക് മുകളിലാക്കി.
125 കോടി നിക്ഷേപവും 100 കോടിക്ക് മുകളില്‍ വായ്പയും വേണം.
സ്‌പെഷ്യല്‍ ഗ്രേഡില്‍ മൂലധനം 30 കോടിയില്‍ നിന്ന് 75 കോടിക്ക് മുകളിലാക്കും
നിക്ഷേപം 25 കോടിയില്‍ നിന്ന് 65 കോടിയും
വായ്പ 22 കോടിയില്‍ നിന്ന് 52 കോയും ഉയര്‍ത്തും
ഗ്രേഡ് ക്ലാസ് 1 ല്‍ 20 – 30 വരെയുള്ള മൂലധനം 40 കോടിയും
18 – 25 കോടി വരെയുള്ള നിക്ഷേപം 36 കോടിയായും ഉയരും
16 കോടിയായിരുന്ന വായ്പ 30 കോടിയായും ഉയരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here