വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജീവനക്കാർക്ക് നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്. മാലിന്യം കൊണ്ടുവന്ന് തള്ളിയാൽ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചില ജീവനക്കാർ വീട്ടില്‍ നിന്നുള്ള വിവിധ തരം മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇതിനെതിരെ സർക്കാർ ഉത്തരവിറക്കിയത്. വീട്ടിലെ മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്.

മാലിന്യം നിക്ഷേപിക്കുന്നത് തുടർന്നാൽ അച്ചടക്കലംഘനമായി കണ്ട് നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിടിവി പരിധിയിൽ ആക്കും. സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളത്തിന്‍റെ കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെൽ നൽകിയ നിർദേശങ്ങളിൽ ഉണ്ട്.

സെക്രട്ടേറിയറ്റ് കാമ്പസിനുള്ളിലെ നായ ശല്യം സംബന്ധിച്ച് പരാതികൾ ഏറെയാണെന്നും സർക്കുലറിൽ പറയുന്നു. സെക്യൂരിറ്റി വിഭാഗത്തിലേയും സെക്രട്ടേറിയറ്റിലെ ജീവനക്കാരിലേയും ചിലർ നായകൾക്ക് ഭക്ഷണം നൽകുകയും അവയെ പരോക്ഷമായി സംരക്ഷിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് അവ ഇവിടം വിട്ട് പോകാൻ മടിക്കുകയും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായി വിഹരിക്കുകയും ചെയ്യുന്നു. ആയതിനാൽ ഇനി മുതൽ ആരും തന്നെ സെക്രട്ടേറിയറ്റ് കാമ്പസിനുള്ളിൽ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടരുതെന്നും ആവശ്യപ്പെടുന്നു. മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ച മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News