കുവൈറ്റ് ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് മന്ത്രി കെ രാജന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു. ബന്ധപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും പിന്നീട് ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ALSO READ: കുവൈറ്റ് ദുരന്തം; തമിഴ്‌നാട് – കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിക്കും
31 പേര്‍ക്ക് ഒരേ സമയം ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലേയ്ക്കുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ആംബുലന്‍സുകളെയും അനുഗമിക്കാന്‍ പൈലറ്റ് വാഹനമുണ്ടാകും. പ്രതീക്ഷിക്കാത്ത വലിയ ദുരന്തമാണുണ്ടായത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി യോഗം; പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം
തീരാനഷ്ടമാണ് ഓരോ കുടുംബങ്ങള്‍ക്കുമുണ്ടായത്. അവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മന്ത്രി വീണാ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ചതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനത്തെ ബാധിച്ചിട്ടില്ല. പക്ഷേ അവിടെ ചെന്ന് ഒരു സേവനം ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here