തണ്ണീർകുടങ്ങൾ സ്ഥാപിച്ച് മാതൃകയായി അരീക്കോട് ഗവണ്മെന്റ് ഐ ടി ഐ

അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിൽ 50 തണ്ണീർകുടങ്ങൾ സ്ഥാപിച്ച് മലപ്പുറം അരീക്കോട് ഗവണ്മെന്റ് ഐ ടി ഐ. ഹരിതാഭമായ ക്യാമ്പസിൽ എല്ലാ വൃക്ഷശിഖരങ്ങളിലും തണ്ണീർകുടങ്ങൾ സ്ഥാപിച്ച് മാതൃകയാവുകയാണ് ഐ ടി ഐ. ട്രെയിനികളും അധ്യാപകരും. വേനൽചൂട് കടുത്ത സാഹചര്യത്തിലാണ് വിശാലമായ ക്യാമ്പസിലെത്തുന്ന പക്ഷി മൃഗാദികൾക്ക്  കുടി നീരൊരുക്കിയത്. പ്രിൻസിപ്പൾ  അനില നൈനാൻ, സീനിയർ സുപ്രണ്ട് ഷംസുദ്ധീൻ  എന്നിവർ ചേർന്ന് തണ്ണീർകുടങ്ങൾ സ്ഥാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ താഹിർ അധ്യക്ഷത വഹിച്ചു.  വരും വർഷങ്ങളിലും വേനൽക്കാലത്ത് ക്യാമ്പസിലും പരിസരത്തും തണ്ണീർകുടങ്ങൾ സ്ഥാപിക്കുമെന്ന് ഐ ടി ഐ ഹരിതമിഷൻ കോർഡിനേറ്റർ ഭരദ്വാജ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News