അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കാട്ടില്‍ വിടും മുന്‍പ് ധരിപ്പിക്കേണ്ട ജിപിഎസ് കോളര്‍ ഇടുക്കിയിലെത്തി. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയുടെ കൈവശമുള്ള കോളര്‍ അസമില്‍ നിന്നാണ് കൊണ്ടുവന്നത്.
മൂന്നാര്‍ ഡി എഫ് ഒ ക്ക് കോളര്‍ കൈമാറി. 24 മണിക്കൂര്‍ സാങ്കേതിക പരിശോധന ആവശ്യമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജിപിഎസ് സിഗ്‌നലുകള്‍ ലഭിക്കുന്നത് കൃത്യമാണോ എന്ന് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
ബെല്‍റ്റ് രൂപത്തിലുള്ള ജിപിഎസ് കോളര്‍ ധരിപ്പിച്ചാല്‍ ആന സഞ്ചരിക്കുന്ന ദിശ സിഗ്‌നലുകളായി വനം വകുപ്പിന് ലഭിക്കും എന്നതാണ് പ്രത്യേകത. ഇതുവഴി ആനയുടെ ഓരോ ചലനവും തല്‍സമയം അറിയാനും നിരീക്ഷണത്തിന് എളുപ്പമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here