വിപണന കേന്ദ്രങ്ങള്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി ജി.ആര്‍ അനില്‍

സംസ്ഥാനത്ത് വിപണന കേന്ദ്രങ്ങള്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. എല്ലാ ഗോഡൗണുകളിലും വകുപ്പ് നേരിട്ട് പരിശോധന നടത്താനും തീരുമാനിച്ചു.

നിലവില്‍ സംസ്ഥാനത്തുള്ള വിലക്കയറ്റത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. സര്‍ക്കാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ ജില്ലകളിലും കളക്ടര്‍ ഗോഡൗണുകളുടെയും വിളിച്ചു ചേര്‍ക്കും. എല്ലാ ഗോഡൗണുകളിലും നേരിട്ട് പരിശോധന നടത്താന്‍ തീരുമാനിച്ചതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ വില്പന വര്‍ധിപ്പിക്കും. ജയ അരി വിപണിയില്‍ വളരെ വിലക്കുറവില്‍ ഈ മാസം അവസാനത്തോടെ ആന്ധ്രയില്‍ നിന്ന് എത്തിക്കും. റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News