കോൺഗ്രസ് പ്രവർത്തകരിൽ ഒറ്റപ്പെട്ടുപോയ സ്ഥാനാർത്ഥിയാണ് ശശി തരൂർ; തരൂരിന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവന: മന്ത്രി ജി ആർ അനിൽ

ശശി തരൂരിൻ്റെ പന്ന്യൻ രവീന്ദ്രന് എതിരെയുള്ള പരാമർശം അഹങ്കാരം നിറഞ്ഞതെന്ന് മന്ത്രി ജി ആർ അനിൽ. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഒറ്റപ്പെട്ട് പോയ സ്ഥാനാർത്ഥിയാണ് ശശി തരൂർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം നിരവധി പേർ പാർട്ടി വിട്ട് പോയി. പന്ന്യൻ രവീന്ദ്രന് മണ്ഡലത്തിൽ ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്. തെരഞ്ഞെടുപ്പിൽ വളരെ മുന്നിലാണ് ഇടതുപക്ഷവും പന്ന്യൻ രവീന്ദ്രനും. മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ട ബി ജെ പി സ്ഥാനാർത്ഥിയുമായാണ് മത്സരമെന്നാണ് തരൂർ നിരന്തരം പറയുന്നത്.

Also Read: ക്രിസ്ത്യൻ ദേവാലയങ്ങളിലെ കേരള സ്റ്റോറി പ്രദർശനം; രൂക്ഷ വിമർശനവുമായി എറണാകുളം – അങ്കമാലി അതിരൂപത

ആർ എസ് എസ് മനസ്സുള്ള കോൺഗ്രസുകാരനാണ് ശശി തരൂർ. പല നിലപാടും അത് സാധൂകരിക്കുന്നതാണ്. ആർ എസ് എന് മനസ്സുള്ള ഒന്നാം തരം കോൺഗ്രസുകാരനാണ് തരൂർ. കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് സഹപ്രവർത്തകൻ നേരത്തെ പറഞ്ഞതാണ് ശശി തരൂർ നാളെ ബിജെപിയാകുമെന്നത്. ശശി തരൂരിന്റെ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യമാണ്. തലസ്ഥാനത്തെ ഏത് ഭാഗത്ത് ചെന്നാലും ശശി തരൂരിനെ തള്ളി കളയുന്ന നിലപാടാണ് കോൺഗ്രസ് പ്രവർത്തകർക്കെന്നും അദ്ദേഹം പറഞ്ഞു.

Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News