സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഉണ്ടാകില്ല. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാനതല കല -കായിക മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്കിലും ഏകീകരണം ഏര്‍പ്പെടുത്തി.
പുതുക്കിയ ഉത്തരവ് പ്രകാരം ഒരേ പാഠ്യേതര നേട്ടങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും ബോണസ് പോയിന്റ് ഇല്ലാതാകും. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്കിലും ഏകീകരണം ഏര്‍പ്പെടുത്തി.
Also Read : മലയാളി ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തി; ചെന്നൈയില്‍ ഒരാള്‍ പിടിയില്‍
സംസ്ഥാനതലം മുതല്‍ അന്താരാഷ്ട്രതലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് മൂന്ന് മുതല്‍ 100 മാര്‍ക്കു വരെ നല്‍കാനാണ് തീരുമാനം. സ്‌കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം, കായികമേള എന്നിവയില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവര്‍ക്ക് 20 മാര്‍ക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 17 മാര്‍ക്കും മൂന്നാം സ്ഥാനത്തിന് 14 മാര്‍ക്കും ലഭിക്കും. ബി ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 15 മാര്‍ക്ക്, സി ഗ്രേഡിന് പത്ത് മാര്‍ക്ക് വീതവും ലഭിക്കും.
എട്ട്, ഒന്‍പത് ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരങ്ങളിലെ നേട്ടം പത്താംക്ലാസില്‍ പരിഗണിക്കാനുള്ള വ്യവസ്ഥയും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. എട്ടാം ക്ലാസിലെ മെറിറ്റുവെച്ച് അപേക്ഷിക്കുന്നവര്‍ ഒന്‍പതിലോ പത്തിലോ ജില്ലാതലത്തില്‍ മത്സരിച്ചതിന്റെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. ഒന്‍പതിലെ മെറിറ്റ് വെച്ചാണെങ്കില്‍ പത്താംക്ലാസില്‍ ജില്ല മത്സരത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റും വേണം. വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് അര്‍ഹത നേടിയവര്‍ക്ക് അവരുടെ ഏറ്റവും കൂടുതലുള്ള മാര്‍ക്കായിരിക്കും പരിഗണിക്കുകയെന്നും ഉത്തരവില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here