എൻ.സി.സി കേഡറ്റുകൾക്കുള്ള ഗ്രേസ് മാർക്ക് ഉയർത്തി . റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പ്/ താൽ സൈനിക് ക്യാമ്പ്/ ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പ്/ ഓൾ ഇന്ത്യ വായു സൈനിക് ക്യാമ്പ്/എസ്.പി.എൽ.എൻ.ഐ.സി/ യൂത്ത് എക്സ്ചേഞ്ച് പോഗ്രാം എന്നിവയിൽ പങ്കെടുക്കുന്നവർക്കുള്ള 25 മാർക്ക് 40 മാർക്കാക്കി ഉയർത്തി.
നാഷനൽ ഇന്‍റഗ്രേഷൻ ക്യാമ്പ്/ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് / റോക്ക് ൈക്ലംബിങ് ട്രെയിനിങ് ക്യാമ്പ്/ അഡ്വാൻസ് ലീഡർഷിപ് ക്യാമ്പ്/ ബേസിക് ലീഡർഷിപ് ക്യാമ്പ്/ ട്രക്കിങ് പ്രീ -ആർ.ഡി.സി/ അറ്റാച്ച്മെന്റ് ക്യാമ്പ്/ പ്രീ ടി.എസ്.സി/ പ്രീ എൻ.എസ്.സി/പ്രീ വി.എസ്.സി/ ഐ.ജി.സി/ ബേസിക് പാരാകോഴ്സ്/ സെൻട്രലി ഓർഗനൈസ്ഡ് ക്യാമ്പ് എന്നിവയിൽ പങ്കെടുത്തവർക്ക് 25 മാർക്ക് നൽകുന്നത് 30 ആക്കി ഉയർത്തും. എന്നാൽ, 75 ശതമാനമോ അതിൽ കൂടുതലോ പരേഡ് ഹാജരുള്ളവർക്ക് നൽകിയിരുന്ന 20മാർക്ക് മാറ്റമില്ലാതെ തുടരും. മാമ്പറം ഹയർസെക്കൻഡറി സ്കുൾ വിദ്യാർഥി സിദ്ധാർഥ് എസ്. കുമാർ ഫയൽ ചെയ്ത കേസിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഗ്രേസ് മാർക്ക് പരിഷ്കരിച്ചുള്ള 2023 ഏപ്രിൽ 20ലെയും മേയ് 15ലെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുകൾ ഭേദഗതി ചെയ്തത്.
Also Read: വിദ്വേഷ മുദ്രാവാക്യം: അഞ്ചു പേർക്കെതിരെ യൂത്ത്‍ലീഗ് നടപടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here