ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കണ്ടുപിടിത്തവുമായി സിംഗപ്പുരിലെ നാന്‍ യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മരുന്ന് എത്തിക്കുവാന്‍ സാധിക്കുന്ന ധാന്യത്തിന്റെ വലുപ്പമുള്ള റോബോട്ടിനെയാണ് എന്‍ടിയു വിന്റെ സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് എയിറോസ്‌പേസ് എഞ്ചിനീയറിങ് വിഭാഗം വികസിപ്പിച്ചത്.
ബയോകോമ്പാറ്റബിള്‍ പോളിമര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മൈക്രോ റോബോട്ടുകള്‍ക്ക് കാന്തിക സൂക്ഷ്മകണങ്ങളുടെ സഹായത്തോടെ ശരീരത്തിന്റെ സങ്കീര്‍ണമായ മേഖലകളിലേക്ക് എത്താന്‍ സാധിക്കും. പരീക്ഷണത്തിലൂടെ സങ്കീര്‍ണമായി സ്ഥലങ്ങളിലേക്ക് കൃത്യമായി ധ്യാനത്തിന്റെ വലുപ്പമുള്ള റോബോട്ട് മരുന്ന് ആവശ്യമായ അളവില്‍ എത്തിച്ചു.
Also Read: കൊവിഡല്ല വില്ലന്‍ ഇവനാണ്..! അപകടകാരിയെ കുറിച്ച് ഞെട്ടിക്കുന്ന ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്
ഫന്റാസ്റ്റിക്ക് വോയേജ് എന്ന സൈ ഫൈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റിസര്‍ച്ച് ടീം ഇത്തരമൊരു ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്. അസിസ്റ്റന്‌റ് പ്രഫസര്‍ ലും ഗുവോ ഷാന്‌റെ നേതൃത്വത്തിലാണ് എൻടിയുവിൽ ഈ ചെറു റോബോട്ടിനെ നിർമ്മിച്ചത്.
കത്തീറ്ററുകളുടെയും വയറുകളുടെയും സ്ഥാനം ഭാവിയില്‍ ഈ റോബോട്ട് വഹിച്ചേക്കാമെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോ. യോ ലിയോങ് ലിറ്റ് ലിയനോഡ് അഭിപ്രായപ്പെട്ടു. രക്തധമനികളിലൂടെ ആവശ്യമായ സ്ഥലത്തേക്ക് കൃത്യമായ അളവിൽ മരുന്ന് എത്തിക്കുവാൻ സാധിക്കുന്ന രീതിയിൽ ഈ സാങ്കേതികവിദ്യ വികസിക്കുമെന്നും ഡോ. യോ ലിയോങ് അഭിപ്രായപ്പെട്ടു.
Also Read: ബഹിരാകാശത്തേക്ക് വനിതയടക്കം മൂന്ന് പേരെ അയച്ച് ചൈന; ലക്ഷ്യം ഈ സ്വപ്‌നപദ്ധതി
അർബുദ ചികിത്സാരംഗത്തുൾപ്പടെ ഈ മൈക്രോ-റോബോട്ടുകളുടെ കണ്ടുപിടിത്തം വൻ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാങ്കേതികവിദ്യ ആരോഗ്യപരിപാലന രംഗത്ത് പുതു യുഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here