‘തെളിവ്’ പൊട്ടിത്തെറിച്ചു! ജമ്മു കശ്മീരിൽ കോടതിക്കുള്ളിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

JAMMU KASHMIR

ജമ്മു കശ്മീരിൽ കോടതിക്കുള്ളിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. കേസിലെ തെളിവായി കൊണ്ടുവന്ന ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ബാരാമുള്ളയിൽ കോടതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

കോടതിക്കുള്ളിലെ തെളിവ് മുറിയിൽ എത്തിച്ച ഗ്രനേഡ് ആണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റുകയായിരുന്നു.ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പേരടക്കമുള്ള വിവരങ്ങളോ ആരോഗ്യ നിലയോ സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News