മുംബൈയിൽ ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടന വേദിയായി ശിവാജി പാർക്കിൽ മഹാസമ്മേളനത്തിന് തുടക്കമായി. രാഹുൽ-പ്രിയങ്ക ഉൾപ്പെടെ പതിനഞ്ചിലധികം പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദാദറിൽ ശിവാജി പാർക്കിലെ ബാൽ താക്കറെ സ്മൃതി മണ്ഡപത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചാണ് സമ്മേളനവേദിയിലേക്ക് എത്തിയത്.
Also Read: ഇലക്ട്‌റൽ ബോണ്ട് കേസ്; സുപ്രീംകോടതിയുടെ മുദ്രവച്ച വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യ മുന്നണി സമ്മേളനത്തിൽ പങ്കെടുക്കാൻ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുംബൈയിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും സമ്മേളനത്തിന്റെ ഭാഗമാകും. മഹാ വികാസ് അഘാഡി നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ തുടങ്ങിയ നേതാക്കളും സമ്മേളന വേദിയിലെത്തി.
ഇന്ത്യാ സഖ്യത്തിൻ്റെ റാലിയിൽ പങ്കെടുക്കാൻ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും മുംബൈയിലെ ശിവാജി പാർക്കിലെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിൻ്റെ ശക്തിപ്രകടനമായാണ് മഹാസമ്മേളനത്തെ വിലയിരുത്തുന്നത്. വലിയ സുരക്ഷാ നടപടികളാണ് ശിവാജി പാർക്കിലെ സമ്മേളനവേദിയിലും പരിസരത്തും സജ്ജമാക്കിയിരിക്കുന്നത്. സമാപന സമ്മേളനത്തിന് കരുത്ത് പകര്‍ന്ന് ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യം സജീവമാണ്. ശിവാജി പാര്‍ക്കില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നാൽ മഹാവികാസ് അഘാഡിയുടെ തെരഞ്ഞടുപ്പ് ചിത്രവും ഇന്ന് തെളിയുമെന്നാണ് അറിയാൻ കഴിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here