സമ്മാന പെരുമഴ: ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍ ; ലോഞ്ചില്‍ പങ്കെടുക്കാന്‍ എ ആര്‍ റഹ്‌മാനും പൃഥ്വിയും

grand-kerala-festival

ഓണം-ക്രിസ്മസ്-ന്യൂ ഇയർ കാലഘട്ടത്തിലായി ആറ് മാസം തുടരുന്ന ഗ്രാന്‍റ് കേരള കണ്‍സ്യൂമർ ഫെസ്റ്റിവല്‍ ആഗസ്റ്റ് മാസം 28- ന് കൊച്ചിയില്‍ സംഗീത സമ്രാട്ട് എ ആർ റഹ്മാന്‍, നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസ്സി, റസൂല്‍ പൂക്കുട്ടി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ GKCF 2024 ലോഞ്ച് ചെയ്യുന്നു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വർ മെർച്ചന്‍റ് അസോസിയേഷനും ലിമാക്സ് അഡ്വർടൈസ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നു GST ഡിപ്പാർട്ട്മെന്റീന്റെയും ഡിപ്പാർട്മെൻറ് ഓഫ് ഫിനാൻസിന്റെയും സഹകരണത്തോടെ GKCF 2024 കേരളത്തില്‍ പരിചയപ്പെടുത്തുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സരയാണ് ഈ ഫെസ്റ്റിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നത്.ആഗോള വ്യാപാര രംഗത്ത് വന്നിരിക്കുന്ന പുതിയ വിപണന രീതികളെ തുടർന്ന് ചെറുകിട കച്ചവട രംഗത്ത് വലിയ മാന്ദ്യം സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗ്രാന്‍ഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ നിങ്ങളുടെ മുൻപിൽ എത്തുന്നത്.

ALSO READ:‘മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം’; കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ദുബായ് താമസ കുടിയേറ്റ വകുപ്പ്

വ്യാപാരികൾ ഈ രാജ്യത്തിന്‍റെ സാമ്പത്തിക ശക്തിയെ കരുത്തുള്ളതാക്കുന്ന ജീവവായു ആണ്. ഒരു രാജ്യത്തിന്‍റെ സാമ്പത്തിക മേഖല ഭദ്രമാകുന്നത് കൃത്യമായി നികുതി പിരിച്ചെടുക്കുന്നതിലൂടെ മാത്രമാണ്. സാധാരണക്കാരുടെ നികുതി പണമാണ് നമ്മുടെ നാടിന്‍റെ പുരോഗതിയുടെ അടിസ്ഥാനം. സർക്കാർ സംവിധാനങ്ങളിലേക്ക് ഉപഭോക്താക്കളിൽ നിന്ന് കൃത്യമായി നികുതി പിരിച്ചു നൽകുന്ന ഇടനിലക്കാരാണ് വ്യാപാരികള്‍. വ്യാപാരികൾ സാമ്പത്തിക മേഖലയുടെ കെട്ടുറപ്പിന് നൽകുന്ന ഇടപെടലുകൾ ഏറെ ശ്ലാഘനീയമാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയ സർക്കാർ സംവിധാനങ്ങൾ വ്യാപാര മേഖലയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നതിനായിട്ടാണ് വ്യാപാരികളോട് ചേർന്ന് ഈ ഷോപ്പിംഗ് ഫെസ്റ്റിവൽ മാമാങ്കത്തിന് എല്ലാവിധ പിന്തുണയും നൽകുന്നത്. വ്യാപാരികളുടെ കച്ചവട സാധ്യതകളും പുരോഗതിയും മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ് GSTഡിപ്പാർട്ട്മെന്‍റ് ഉൾപ്പെടെയുള്ള എല്ലാ ഭരണ സംവിധാനങ്ങളും നമുക്ക് പിന്തുണയായി എത്തിയിരിക്കുന്നത്. വിഷ്വൽ റൊമാൻസിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പൂർണ സഹകരണവും പിന്തുണയും ഈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഒപ്പം ഉണ്ട്. മൂന്നു ലക്ഷത്തിൽപരം വിവിധ കച്ചവട സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഓണം, ക്രിസ്മസ്, ന്യൂ ഇയർ കാലഘട്ടത്തിലായി ആറ് മാസം നീണ്ടുനിൽക്കുന്നതാണ് ഈ ഷോപ്പിംഗ് ഫെസ്റ്റിവൽ. GKCF അംഗങ്ങളായ കച്ചവടക്കാരിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താവിന് ലഭിക്കുന്ന റിവാർഡ് പോയിന്‍റ്സ് കൊണ്ട് കേരളത്തിൽ ഉടനീളമുള്ള ഇതര സ്ഥാപനങ്ങളില്‍ നിന്നും റിവാർഡ് പോയിന്‍റിന്‍റെ മൂല്യത്തിന് അനുസരിച്ച് ഉപഭോക്താക്കൾക്ക് അവർക്കു ഇഷ്ടമുള്ള സാധനങ്ങൾ പരിമിതികളില്ലാതെ വാങ്ങാവുന്നതാണ്. ഫെസ്റ്റിവൽ കാലങ്ങളിൽ മ്യൂസിക്കല്‍ സമ്രാട്ട് എ ആർ റഹ്മാൻ നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ കണ്‍സർട്ട് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ,സിനിമ ടിക്കറ്റുകൾ, മുതലായവയും സൗജന്യമായി റിവാർഡ് പോയിന്‍റ് മുഖേന സ്വന്തമാക്കാവുന്നതാണ്. ആറ് മാസം നീണ്ടുനിൽക്കുന്ന ഈ വലിയ വിപണന മാമാങ്കത്തിന്‍റെ ഗ്രാൻഡ് ഫിനാലെയില്‍ ഏറ്റവും കൂടുതൽ റിവാർഡ് പോയിന്‍റ് കരസ്ഥമാക്കുന്ന ഉപഭോക്താവിന് ഫെസ്റ്റ്, സെക്കന്റ്‌, തേർഡ് ഇനത്തിൽ 17 1/2 കിലോ സ്വർണം സമ്മാനമായി നൽകുന്നതാണ്.

ഉപഭോക്താവിന് ലഭിക്കുന്ന റിവാർഡ് പോയിന്‍റിന് അധികമായി വില ഇടാക്കുന്നതല്ല.GKCF ൽ ഭാഗമാകുന്ന കച്ചവടക്കാർക്ക് ഈ ഫെസ്റ്റിവൽ കാലയളവിൽ ചുരുങ്ങിയ ചിലവിൽ അവർക്കാവശ്യമായ പത്ര ദൃശ്യ മാധ്യമങ്ങളിൽ പരസ്യങ്ങൾ ചെയ്യാനുള്ള അവസരം സംഘാടകർ ഒരുക്കുന്നതാണ്.ഈ നൂതന ആശയം നടപ്പിലാക്കുന്നത് olopo എന്ന ആപ്പിലൂടെയാണ്.

2024 ആഗസ്ത് 28 ന് വൈകുന്നേരം കൊച്ചി ക്രൌണ്‍ പ്ലാസയില്‍ നടക്കുന്ന ആടുജീവിതം എന്ന സിനിമയുടെ വിജയാഘോഷ വേദിയില്‍ എ ആർ റഹ്മാന്‍, ബ്ലസ്സി, പ്രിഥ്വിരാജ് , റസൂൽപൂക്കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജീവനാഡിയും വ്യാപാരികൾക്കായി അഹോരാത്രം പ്രവർത്തിക്കുന്ന നേതാവുമായ ശ്രീ രാജു അപ്സര GKCF ഉദ്ഘാടനം ചെയ്യുന്നു.

ALSO READ :തൃശൂരില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

വ്യാപാരികൾക്കും കസ്റ്റമേഴ്സിനും ഒരുപോലെ ഗുണകരമാകുന്ന ഈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ GST ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രത്യേക അനുമതിയോടും കേരള ഗവണ്‍മെന്‍റിന്‍റെ പിന്തുണയോടും കൂടിയാണ് നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News