മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇതുവരെ നിരത്തിലെത്തിച്ചത് ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങൾ. വിപണിയിലെത്തി ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഏറ്റവും വേഗത്തിൽ തന്നെ ഒരു ലക്ഷം മാർക്ക് കടക്കുന്ന പദവി എസ്‍യുവി ഗ്രാൻഡ് വിറ്റാര സ്വന്തമാക്കിയത്. 22 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യൻ എസ്‍ യുവി സെഗ്‌മെന്റിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനവും ഗ്രാൻഡ് വിറ്റാരയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മാരുതി ഗ്രാൻഡ് വിറ്റാരയെ വിപണിയിൽ എത്തിക്കുന്നത്.
വിപണിയിലെത്തിയത് മുതൽ തന്നെ തന്നെ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 10.70 ലക്ഷം രൂപ മുതൽ 19.83 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില. സ്മാർട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളുമായാണ് വിറ്റാര എത്തിയത്.
സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് ഇതിൽ. 1.5 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിന് 92.45 പിഎസ് കരുത്തും 122 എൻഎം ടോർക്കുമുണ്ട്. 1.5 ലീറ്റർ മൈൽഡ് ഹൈബ്രിഡ് എൻജിനിലും വാഹനം ലഭ്യമാണ്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here