‘ഗ്രന്ഥാലോകം’ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പ് നടന്‍ മധു പ്രകാശനം ചെയ്തു. മധുവിന്റെ നാടകാനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖത്തിനു പുറമേ ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍ തുടങ്ങിയവരുടെ കഥകളും ഏഴാച്ചേരി, കെ. ജയകുമാര്‍, കുരീപ്പുഴ തുടങ്ങിയവരുടെ കവിതകളും ഉള്‍പ്പെടുന്നതാണ് പ്രത്യേക പതിപ്പ്.

ALSO READ:ഉദ്ഘാടനത്തിന് തയ്യാറെടുത്ത് കാസര്‍കോഡ്, പാലക്കാട്‌ സാംസ്കാരിക സമുച്ചയങ്ങള്‍; കാണാം ചിത്രങ്ങൾ

മാസികയുടെ പ്രകാശന ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു, ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ. പനയാല്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എം.കെ.രമേഷ്‌കുമാര്‍, ഡോ. ജിനേഷ്‌കുമാര്‍ എരമം, ഗ്രന്ഥാലോകം എഡിറ്റോറിയല്‍ അസിസ്റ്റന്റ് എസ്.ആര്‍.ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News