സഹോദരിയുടെ മുന്നിൽ വെച്ച് ഒമ്പത്കാരിയെ പീഡിപ്പിച്ച കേസ്; അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്

court

ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകൻ കൂടിയായ പ്രതി വിക്രമന് (63) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും. ഇതിനുപുറമെ 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർരേഖ ശിക്ഷ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽക്കണം. ഇത് കൂടാതെ പതിനാല് വർഷം കഠിന തടവും അനുഭവിക്കണം. അനിയത്തിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇരട്ട ജീവിപര്യന്തം ശിക്ഷയും, പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കണമെന്നും ഇതേ പ്രതിക്ക് കഴിഞ്ഞ ആഴ്ച നശിക്ഷ വിധിച്ചിരുന്നു.

Also Read; തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു

2020 ,2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു.അമ്മൂമ്മയുടേയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്.ഈ സമയങ്ങളിൽ അമ്മൂമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

Also Read; മദ്രസകള്‍ക്കെതിരായ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോൾ കുട്ടികൾ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാൽ ആരും കേട്ടിരുന്നില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ ആർഎസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News