പ്രായം തളര്‍ത്താത്ത വീര്യം..; ചെങ്കൊടി കൈയ്യിലേന്തി മുത്തശ്ശിമാര്‍, വീഡിയോ വൈറല്‍

ആലപ്പുഴയിലെ മുതിര്‍ന്ന സഖാക്കളായ മേരിയമ്മയുടെയും രെജിത്താമ്മയുടെയും ചോരാത്ത പോരാട്ടവീര്യം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആലപ്പുഴയില്‍ നടന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കാല്‍നട ജാഥയിലെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

Also Read: പ്രിയ സഖാവ് ഇനി ജനമനസ്സുകളില്‍; ആനത്തലവട്ടം ആനന്ദന് വിടചൊല്ലി കേരളം

കാല്‍നട ജാഥയില്‍ പങ്കെടുത്തുകൊണ്ട് ചെങ്കൊടി കൈയ്യിലേന്തി റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുന്ന മുത്തശ്ശിമാര്‍ പുതുതലമുറയ്ക്ക് മാതൃകാപരമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ജാഥ നയിച്ച ചിത്തരഞ്ജന്‍ എംഎല്‍എ ഇരുവര്‍ക്കും ഷാള്‍ അണിഞ്ഞു നല്‍കുന്നതും ചേര്‍ത്തു പിടിക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News