95ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുന്ന മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇത്രെയും പ്രായമായിട്ടും വെറുതെയിരിക്കാതെ നാട്ടുകാർക്ക് ഇടയിൽ ഇറങ്ങി നടക്കാനും സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാതെയും ജീവിക്കാനാണ് ഈ മുത്തശ്ശിക്ക് ഏറെ ഇഷ്ടം. കൂടാതെ പാട്ട് പാടിയാണ് ജോലി ചെയ്യുന്നത് തന്നെ. എറണാകുളം ജില്ലയിലെ അരയൻകാവിലുളള ഈ മുത്തശ്ശി കുട്ടിക്കാലത്ത് പഠിച്ച വിവിധ ഭാഷകളിലെ പാട്ടുകളാണ് ലോട്ടറി വിൽക്കുന്ന സമയത്ത് പാടുന്നത്.
also read: നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജയാണ് തോന്നുന്നത്; മൻസൂർ അലി ഖാനെതിരെ നടി മാളവിക മോഹനൻ
ഭർത്താവ് തന്റെ 45ാമത്തെ വയസ്സിൽ മരിച്ചെന്നും ഇതിനിടയിൽ പല തരത്തിലുള്ള കച്ചവടങ്ങൾ ചെയ്തെന്നും മുത്തശ്ശി പറയുന്നു. എന്നാലിപ്പോൾ ലോട്ടറി വിൽക്കാൻ പോകുന്നത് മക്കൾക്കാർക്കും ഇഷ്ടമല്ലെന്നും മുത്തശ്ശി വിശദമാക്കുന്നു. പക്ഷേ എനിക്ക് നടക്കാൻ വേണ്ടി, 10 രൂപ ആരോടും ചോദിക്കാതിരിക്കാൻ വേണ്ടി, നടക്കാവുന്ന കാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേണ്ടിയാണ് ലോട്ടറി കച്ചവടമെന്ന് മുത്തശ്ശിയുടെ വാക്കുകൾ. അതാണ് ഏറ്റവും നല്ലതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
’36 ലോട്ടറി എടുക്കും. അത് തീരും. നേരത്തെ കൂടുതൽ ലോട്ടറി എടുക്കുമായിരുന്നു. ഇപ്പോ അത് കുറച്ചു. ഓട്ടോയ്ക്ക് 100 രൂപയാകും പോകാനും വരാനും’ മുത്തശ്ശി പറയുന്നു. ഈ പ്രായത്തിലും ജീവിതത്തോട് പൊരുതുന്ന മുത്തശ്ശി മറ്റുള്ളവർക്കും ഒരു ഗുണപാഠമാണ് നൽകുന്നത്. കൂടാതെ നടക്കാൻ കഴിയുന്ന അത്രയും കാലത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ തന്നെയാണ് മുത്തശ്ശിയുടെ തീരുമാനവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here